ഓർമ്മപ്പെയത്ത്

‘ഒറ്റമരപ്പെയ്ത്ത്’ എന്ന ദീപാനിശാന്തിന്റെ മൂന്നാമത്തെ പുസ്തകം നനഞ്ഞു തീർത്ത മഴകൾക്കും ഭൂതകാലക്കുളിരിനും ഇടയിലെയിടെയോ ഉടക്കി കിടപ്പുള്ള ഓർമ്മകളിലൂടെയുള്ള സഞ്ചാരമാണ്..!! ഇതിൽ കുറെ ജീവിതങ്ങൾ കാണാം .. കപട സദാചാരം പൊളിക്കുമ്പോഴും ആൾകൂട്ടത്തിന്റെ ബലമുള്ള ഒറ്റവാക്ക്‌ പറയുന്ന ചിലർ.. കാഴ്ച്ചക്കാരുടെ കുപ്പായമണിഞ്ഞു മുറിവുകളെ നോക്കി ചിരിക്കുമ്പോളും സഹതപിക്കുമ്പോളും വിധിക്കുമ്പോളും അവർ ജീവിക്കട്ടെ എന്ന് ചിന്തിക്കുന്ന മറ്റുചിലർ.. നേടുന്നത് മാത്രമല്ല യത്നിക്കുന്നത് കൂടെ ജീവിതമാണ്… എന്ന വേലിയേറ്റത്തിൽ നിന്ന് മരണമല്ല ..ജീവിതമാണ് വേദന.. എന്ന വേലിയിറക്കത്തിൽ എവിടെയോ കാലം ഊർന്നു […]

Read More ഓർമ്മപ്പെയത്ത്

ഉത്തരമില്ലാ ചോദ്യങ്ങൾ !!

നിന്റെ ഉള്ളിലേക്ക് നീളുന്ന ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നത് തന്നെയാണ് നല്ലത് …. അതാകുമ്പോൾ യാഥാർത്ഥ്യത്തിന്റെ നഗ്നലോകത്തിൽ നിന്ന് ഭ്രാന്തിന്റെ സ്വപ്ന ലോകത്തിൽ നിനക്ക് ഉത്തരങ്ങൾ ചികയാം…!! ഇഷ്ട്ടപ്പെട്ട ഉത്തരങ്ങൾ ചാർത്തികൊടുത്ത് മനസ്സിൽ വർണ്ണകൊട്ടാരം പണിയാം…!! അനന്തതയോളം ഒരു ഉത്തരമില്ലാ ചോദ്യമായി പിന്നെയും കൊണ്ടുനടക്കാം..!! ©പ്രതീഷ്

Read More ഉത്തരമില്ലാ ചോദ്യങ്ങൾ !!

രമേശ്വരം ഡയറീസ്

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അവസാന റോഡും … കടലിന് കുറകെ നെഞ്ചുയർത്തി നിലകൊള്ളുന്ന പാമ്പൻ പാലവും … എന്നോ കടൽ എടുത്തുപോയ ധനുഷ്കോടിയുടെ ബാക്കിപത്രവും .. രാമായണ കാലഘട്ടത്തിലെക്ക് കൂട്ടി കൊണ്ടുപോകുന്ന പൈതൃകവും … ഇന്ത്യയുടെ മഹാനായ പുത്രൻ കലാമിന്റെ കുട്ടിക്കാല ഓർമകൾ പേറുന്ന തെരുവുകളും …. 1200 ഓളം തൂണുകളാൽ സമ്പന്നമാക്കപ്പെട്ട രാമനാഥ ക്ഷേത്രത്തിന്റെ കൂറ്റൻ ഇടനാഴിയും .. വായനയിൽ നിറയപ്പെട്ട ചിത്രം അനുഭവിക്കാൻ പോകുന്നതിന്റെ ഉത്സാഹത്തിലായിരുന്നു ഞാൻ.. കന്യാകുമാരി-രാമേശ്വരം എക്‌സ്പ്രെസ്സിൽ രാത്രി തന്നെ കയറിപ്പറ്റി .. […]

Read More രമേശ്വരം ഡയറീസ്

മറുപാതി | better half

സ്വപ്നങ്ങളുടെ ക്യാൻവാസിൽ റിയലിസത്തെ പ്രണയിച്ച ചിത്രകാരൻ പാതി വരച്ചു നിർത്തിയ ഒരു ചിത്രമുണ്ട്‌…. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ തന്റെ പ്രിയപ്പെട്ട ചിത്രകാരനെ കാത്തിരിക്കുന്ന ആ അപൂർണ്ണമായ ചിത്രത്തിന് പറയാൻ ഒരു കഥ ഉണ്ടാകും… അത് പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയല്ല മറിച്ചു ദാഹത്തിന്റെ കഥയാണ്… ചിത്രകാരന്റെ ബ്രഷിലൂടെ നൃത്തം ചവിട്ടുന്ന വർണ്ണങ്ങളിൽ നിറയപ്പെടാൻ വെമ്പുന്ന ക്യാൻവാസിന്റെ അടങ്ങാത്ത ദാഹത്തിന്റെ കഥ… ആ ദാഹം അങ്ങനെ കൂടട്ടെ … ഒരുനാൾ നിന്റെ ഹൃദയത്തെ വർണ്ണാഭമാകാൻ നിന്റെ ചിത്രകാരൻ എത്തും […]

Read More മറുപാതി | better half

കഥ

എഴുതപ്പെടുന്ന ഓരോ വരിയും ഓരോ കഥകളാണ്… അനുഭവങ്ങളുടെ ആലയിൽ ഉരുക്കപ്പെട്ട്… ചിന്തകളുടെ ഭ്രാന്തിൽ രമിക്കപ്പെട്ട്… പേറ്റുവേദനയിൽ അസ്വസ്ഥമാക്കപ്പെട്ട്… അക്ഷരങ്ങളിൽ പ്രാണൻ നിറയപ്പെട്ട്… തൂലികത്തുമ്പിൽ ജീവൻ പിറവി എടുക്കുന്ന ഒരു കുഞ്ഞു കഥ..!! NB: എഴുതപെട്ടവ മനോഹരം, എഴുതപ്പെടാത്തവ അതിലും മനോഹരം. ©പ്രതീഷ്

Read More കഥ

അടക്കം ചെയ്യപ്പെട്ട ചിന്തകൾ

ഇന്നലെകളുടെ ചിന്തകൾ ജോസഫ് അന്നംകുട്ടിയുടെ തൂലികയിൽ നിന്ന്‌ കടമെടുക്കുകയാണ്.. കുറെ ചിതറിയ ചിത്രങ്ങൾ ഇവിടെ കാണാം.. അതിനെ കൂട്ടി വായിക്കുമ്പോൾ ഒരു സുന്ദരമായ ചിത്രം തെളിഞ്ഞു വരും… ഇന്നലകളെ മനോഹരമാക്കിയവരെ പലരും മറന്നു പോകുന്നു… അവരോടു ഹൃദയത്തിൽ നിന്ന് നന്ദി പറയേണ്ടിയിരിക്കുന്നു… ബുദ്ധി തിരിച്ചറിയുന്നതിന് മുന്നേ ഹൃദയം തിരിച്ചറിയുന്ന ചിലയിടങ്ങൾ അവരുടെ സമ്മാനമാണ്… തലച്ചോറ് മറന്നാലും ഹൃദയത്തിന് പരിശുദ്ധമായ സ്നേഹത്തെ മറച്ചുപിടിക്കാൻ ആകില്ല എന്നത് പ്രപഞ്ചസത്യമായി ഭവിക്കുന്നു.. ഈശ്വരന്റെ തണൽ ജീവിതത്തിൽ പല ഘട്ടങ്ങളിൽ വെളിപ്പെടും… ചിലപ്പോൾ […]

Read More അടക്കം ചെയ്യപ്പെട്ട ചിന്തകൾ

തുലാസ്

സ്നേഹം അളന്നു കണ്ടുപിടിക്കുന്ന ഒരു തുലാസാകണം… ആ തുലാസ്സിലേക്കു ഹൃദയം പകരണം… കടലോളം ആഴമുള്ള നിശബ്ദതകളും, കൊല ചെയ്യപ്പെട്ട വാക്കുകളും ഒരു തട്ടിൽ തൂക്കണം.. വാക്കുകളുടെ പെരുമഴയും, പ്രകടനങ്ങളുടെ ചാതുര്യവും നിറഞ്ഞ മറ്റെ തട്ട് നിലം തൊടാതെ നിൽക്കുന്നത് ലോകത്തിന് കാട്ടി കൊടുക്കണം..!! ഭാരത്താൽ താണ് നിൽക്കുന്ന തട്ടിൽ നിന്ന് ഒരു പിടി ചാരം വാരി ഭൂമിയിൽ വിതറണം… അതിൽ നിന്ന് പുതിയ ലോകം പണിയപ്പെടണം … അഭിനയമില്ലാത്ത കലർപ്പില്ലാത്ത പച്ചയായ ജീവിതങ്ങൾ നിറഞ്ഞു പുഞ്ചിരിക്കണം…!! ©പ്രതീഷ്

Read More തുലാസ്